പാപ്പിനിശ്ശേരി : ടാറിങ്‌ നടത്തി ഒരുമാസം കഴിയുമ്പോഴേക്കും ഇളകി റോ‍ഡിൽ കുഴികളായി. പാപ്പിനിശ്ശേരി കടവ്-ചുങ്കം റോഡിലാണ് പ്രവൃത്തിയുടെ അപാകം പുറത്തായത്. കോടികൾ ചെലവിട്ടാണ് റോഡ് വീതികൂട്ടി ടാറിങ്‌ നടത്തിയത്. ടാറിങ്‌ നടത്തുന്നതിന്റെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനായി പാതയുടെ ഇരുഭാഗത്തുമുണ്ടായ അരനൂറ്റാണ്ടിലധികം പഴക്കമുള്ള നിരവധി മരങ്ങൾ മുറിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.

റോഡ് നിർമാണത്തിലെ വലിയ അപാകമാണ് ടാറിങ്‌ ഇളകാൻ കാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.