പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി കൃഷിഭവനിൽ വിവിധയിനം നടീൽവസ്തുക്കൾ വിതരണത്തിനെത്തി. കാർഷികവികസന കർഷകക്ഷേമ വകുപ്പ്, സുഭിക്ഷകേരളം എന്നിവ സംയുക്തമായി ഒരു കോടി ഫലവൃക്ഷ തൈകൾ വിതരണംചെയ്യുന്ന പദ്ധതിയുടെ ഭാഗമാണിത്. റെഡ് ലേഡി പപ്പായ, മുരിങ്ങ എന്നിവയുടെ തൈകളും കുറ്റ്യാടി ഇനം തെങ്ങിൻതൈകൾ 50 രൂപ നിരക്കിലുമാണ് വിതരണംചെയ്യുക. നികുതി രശീതിയുടെ പകർപ്പ് സഹിതം എത്തി നടീൽവസ്തുക്കൾ കൈപ്പറ്റണെന്ന് കൃഷി ഓഫീസർ അറിയിച്ചു.