പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം. 96.03 ശതമാനം പേർ വിജയിച്ചു. ആകെ പരീക്ഷയെഴുതിയ 192 വിദ്യാർഥികളിൽ 185 പേരും വിജയിച്ചു. 13 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

കല്യാശ്ശേരി കെ.പി.ആർ.ജി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിൽ 93.77 ശതമാനം പേർ വിജയിച്ചു. 14 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ആകെ പരീക്ഷയെഴുതിയ 257 പേരിൽ 241 പേർ വിജയിച്ചു.