പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഇല്ലിപ്പുറം ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. കെ.പി.റഷീദും വി.കെ.നൗഷാദും ചേർന്ന് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. കെ.പി.മുസ്തഫ അധ്യക്ഷതവഹിച്ചു.