പാപ്പിനിശ്ശേരി : നിർമാണവസ്തുക്കളുടെ വിലക്കയറ്റം തടയുക, നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾേ ഉന്നയിച്ച് നിർമാണ തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ ധർണ നടത്തി.

പാപ്പിനിശ്ശേരി വെസ്റ്റിലെ മൂന്ന്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടിയുണ്ടായി. ധർമക്കിണർ തായാട്ട് ശങ്കരൻ വായനശാലയ്ക്ക് സമീപത്ത് സി.പി.എം. പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി മെമ്പർ എ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി.രാജീവൻ സംസാരിച്ചു.

പുതിയകാവിന് സമീപത്ത് വി.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. രാജൻ സംസാരിച്ചു.

കരിക്കൻകുളത്തിനു സമീപത്ത് കെ.വി. രമേശൻ ഉദ്ഘാടനം ചെയ്തു.