പാപ്പിനിശ്ശേരി : കണ്ണൂരിൽനിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സംഘം വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനിടയിൽ നൂറ് ലിറ്ററിലധികമുള്ള വാഷ് ശേഖരം പിടിച്ചു. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത്‌കുമാറും പാർട്ടിയുമാണ് റെയ്‌ഡിന് നേതൃത്വം നൽകിയത്.

കോവിഡ് -19 ന്റെ ഭാഗമായി വ്യാജമദ്യ ഉത്‌പാദനവും വിൽപ്പനയും മറ്റും തടയുന്നതിന്റെ ഭാഗമായി ആലക്കോട്, തേർത്തലി, പ്രാപ്പൊയിൽ, ചെറുപുഴ, കോഴിച്ചാൽ, ജോസ്ഗിരി, താബോർ, മുക്കുഴി, ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടയിൽ പയ്യന്നൂർ പുളിങ്ങോത്തെ താബോർ മുക്കുഴി എന്ന സ്ഥലത്തുവെച്ചാണ് ഉടമസ്ഥനില്ലാത്തനിലയിൽ 100 ലിറ്റർ വാഷ്‌ കണ്ടെത്തിയത്. ഇതാടൊപ്പം വാറ്റ് ഉപകരണങ്ങളും പിടികൂടി.

പ്രിവന്റീവ് ഓഫീസർമാരായ വി.പി.സിജിൽ, എം.കെ.സന്തോഷ്, സി.ഇ.ഒ. മാരായ വി.പി.ശ്രീകുമാർ, ടി.കെ.സനൽകുമാർ എന്നിവർ നേതൃത്വം നൽകി.