പാപ്പിനിശ്ശേരി : വിവിധ വകുപ്പുകളിലെ ഒഴിവുകളിൽ വകുപ്പ് തലവന്മാർ താത്കാലിക വേതനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒഴിവുകൾ സർക്കാരിലേക്ക് റിപ്പോർട്ട്‌ ചെയ്ത് പി.എസ്.സി. നിയമനം വരെയുള്ള താത്‌കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി തന്നെ ആക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ടി. അജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ. രാഘവൻ, എ.വി. സത്യൻ, സി. റീന, വി. അഖിലേഷ്, കെ. പുരുഷോത്തമൻ, കെ. സായന്ത്, ലതികവല്ലി, എന്നിവർ സംസാരിച്ചു.