പാപ്പിനിശ്ശേരി : സമ്പൂർണ ശുചിത്വത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ വീടുകളിൽനിന്നുള്ള ജൈവ മാലിന്യങ്ങൾ ഹരിത കർമസേന സംഭരിക്കും. ജൂലായ് 15-ന് ഒന്ന്, 20 വാർഡുകളിൽനിന്നും തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കർമസേനാ വൊളന്റിയർമാർ മാലിന്യം ശേഖരിക്കും.

പഞ്ചായത്തിന്റെ ശുചിത്വ കർമപദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.