പാപ്പിനിശ്ശേരി : ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും അവകാശ സംരക്ഷണദിനം ആചരിച്ചു.

പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളം തപാലാപ്പീസിന് മുന്നിൽ നടന്ന പരിപാടി സി.പി.എം. പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.വി.പവിത്രൻ ഉദ്ഘാടനംചെയ്തു. എം.റീന സംസാരിച്ചു.