പാപ്പിനിശ്ശേരി : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളാട് കാണിക്കുന്ന അവഗണനയ്ക്കും അനീതിക്കുമെതിരെ യു.ഡി.എഫ്. പ്രവർത്തകർ തദ്ദേശസ്ഥാപനങ്ങൾക്കുമുന്നിൽ പ്രതിഷേധ ധർണ നടത്തി. പാപ്പിനിശ്ശേരി പഞ്ചായത്തോഫീസിന് മുന്നിൽ നടത്തിയ ധർണ മുസ്‌ലിം ലീഗ് നേതാവ് സി.പി.റഷീദ് ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ.പി.റഷീദ്, എം.സി.ദിനേശൻ, ജാഫർ മാങ്കടവ്, സി.എച്ച്.സലാം, അഡ്വ. ഫൗസ്, കെ.വി.ഉണ്ണികൃഷ്ണൻ, പി.പി.ജയപ്രകാശ് എന്നിവർ സംസാരിച്ചു.

ധർമശാല : ആന്തൂർ നഗരസഭ കാര്യാലയത്തിനുമുന്നിൽ ആന്തൂർ മണ്ഡലം യു.ഡി.എഫിന്റെ നേതൃത്വത്തിൽ ധർണ നടത്തി. മണ്ഡലം ചെയർമാൻ സമദ് കടമ്പേരിയുടെ അധ്യക്ഷതയിൽ അലി മങ്കര ഉദ്ഘാടനം ചെയ്തു. വി.വി.നാരായണൻ, കെ.എം.ഷൈജു, പി.എം.പ്രേംകുമാർ, എ.എൻ.ആന്തൂരാൻ, കെ.പി.ആദംകുട്ടി, വത്സൻ കടമ്പേരി, കെ.മുഹമ്മദലി, പി.കെ.ഹരിദാസൻ എന്നിവർ സംസാരിച്ചു.