പാപ്പിനിശ്ശേരി : കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കംകുറിച്ചു. പാപ്പിനിശ്ശേരി കൃഷിഭവന്റെ കീഴിൽ ഖാദി ബോർഡിന്റെ പാപ്പിനിശ്ശേരി വെസ്റ്റിലെ സ്ഥലത്താണ് കൃഷി തുടങ്ങിയത്. പദ്ധതി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പദ്‌മനാഭൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ പി.ലീല, ഗ്രാമപ്പഞ്ചായത്ത് മെമ്പർ പി.ഷാഫി, ഖാദി ബോർഡ് ഡെപ്യൂട്ടി ഡയരക്ടർ എൻ. നാരായണൻ, കൃഷി അസിസ്റ്റന്റ് ഡയരക്ടർ മിനി പി. ജോൺ, കൃഷി ഓഫീസർ യു. പ്രസന്നൻ, ഖാദി ബോർഡ് എച്ച്.എം.പി. യൂണിറ്റ് അഡ്മിനിസ്ട്രീറ്റീവ് സെക്രട്ടറി പി. പദ്‌മനാഭൻ, സപ്പർവൈസർ കെ.അജിത്‌കുമാർഎന്നിവർ സംസാരിച്ചു.