പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്തിലെ ധർമക്കിണറിന് സമീപത്ത് തെരുവുനായശല്യം രൂക്ഷമായി. സമീപത്തുള്ള കടകളിൽ പോകുന്ന കുട്ടികളെയും മുതിർന്നവരെയും ഇടവഴികളിൽ പതിയിരുന്ന്‌ നായക്കൂട്ടം ആക്രമിക്കാൻ എത്തുന്നതായാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞ ദിവസം നായക്കൂട്ടം ഓടിച്ച കുട്ടികൾ വെള്ളക്കെട്ടിൽ വീണിരുന്നു. സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനിലാൽ കുട്ടികളെ രക്ഷപ്പെടുത്താനായി.

ദിവസവും കുട്ടികളെയും പ്രഭാതസവാരിക്ക് ഇറങ്ങുന്ന പ്രായമുള്ളവരെയും നായക്കൂട്ടം ആക്രമിക്കാൻ വരുന്നത് കാരണം നാട്ടുകാർ വലിയ ഭീതിയിലാണ്. പഞ്ചായത്ത്‌ അധികൃതർ ഇടപെട്ട്‌ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.