പാപ്പിനിശ്ശേരി : ഒരേ ക്ലാസിലിരുന്ന് പഠിച്ച പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഹയർ ക്കെൻഡറിയിലെ രണ്ട്‌ ഇരട്ട വിദ്യാർഥിനികൾ എസ്.എസ്. എൽ.സി. പരീക്ഷയിൽ നേട്ടം കൊയ്തു. നാലുപേർക്കും മുഴുവൻ വിഷയത്തിലും എ പ്ലസ്. ഇരട്ടക്കുട്ടികളായ സി. ദേവിക-സി. ഗോപിക, ജി. അഖിന-ജി. അഭിന എന്നിവരാണ് നേട്ടത്തിന് ഉടമകളായത്.

പാപ്പിനിശ്ശേരി വെസ്റ്റ് ധർമക്കിണർ നാട്ടുമാടത്തിനു സമീപം ഗൾഫിൽ ജോലി ചെയ്യുന്ന സി. രത്നാകരന്റെയും എം. ഷൈനയുടെയും മക്കളാണ് ഗോപികയും ദേവികയും. പാപ്പിനിശ്ശേരി വെസ്റ്റ് പുതിയകാവിനു സമീപം ബേക്കറിക്കട നടത്തുന്ന അരവിന്ദാക്ഷന്റെയും എം. പ്രിയയുടെയും മക്കളാണ് അഖിനയും അഭിനയും. സ്കൂളിൽനിന്ന്‌ ഈ വർഷം 17 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.