പാപ്പിനിശ്ശേരി : കഞ്ചാവ് സഹിതം യുവാവിനെ പാപ്പിനിശ്ശേരി എക്സൈസ് സംഘം പിടികൂടി. അഴീക്കൽ തീപ്പെട്ടി കമ്പനിക്ക് സമീപത്ത് വെച്ച് 110 ഗ്രാം ഉണക്കക്കഞ്ചാവ് സഹിതം അഴീക്കോട് നോർത്തിലെ സുനോജ് സുരേഷ് (25) ആണ് പിടിയിലായത്. ഇയാൾക്കെതിരേ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു.

പിടിയിലായ സനോജ് ഇതിന് മുൻപും കഞ്ചാവുകേസിൽ പ്രതിയായിരുന്നു. വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് പാപ്പിനിശ്ശേരി റെയ്ഞ്ച് ഇൻസ്പെക്ടർ എ. ഹേമന്ത്കുമാർ പറഞ്ഞു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് തൂണോളി, അഭിലാഷ് സി.ഇ.ഒ.മാരായ നിഷാദ്, രാഹുൽ ,വിനോദ്, ഷജിത്ത്, സുജിത എന്നിവരുണ്ടായിരുന്നു.