പാപ്പിനിശ്ശേരി : വിവിധ കൈത്തറി സംഘങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക റിബേറ്റ് വിൽപ്പനമേള തുടങ്ങി. ജൂലായ് ഒന്നിന് തുടങ്ങി 20-ന് അവസാനിക്കും.

പാപ്പിനിശ്ശേരി വിവേഴ്സ് കോ-ഓപ്പ്. സൊസൈറ്റി സ്പെഷ്യൽ കൈത്തറി മേള പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ സംസ്ഥാന കൈത്തറി കൗൺസിൽ അംഗം യു.നാരായണിക്ക് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനംചെയ്തു.

സംഘം പ്രസിഡന്റ് സി.വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.സുജിത്ത് സംസാരിച്ചു.

കീച്ചേരി : കീച്ചേരി കൈരളി വീവേഴ്സ് കൈത്തറി സ്പെഷ്യൽ ഡിസ്കൗണ്ട് മേള ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ പി.പി.ദിവ്യ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് സി.നിഖിൽ അധ്യക്ഷതവഹിച്ചു. എ.സുനിൽകുമാർ, എ.വി.സത്യൻ എന്നിവർ സംസാരിച്ചു.

ഇരിണാവ് : ഇരിണാവ് കൈത്തറി സംഘത്തിന്റെ റിബേറ്റ് വിപണനമേള പി.പി.ദിവ്യ ഉദ്ഘാടനംചെയ്തു.