പാപ്പിനിശ്ശേരി : കൊറോണ കാലത്തെ ലോക്ക് ഡൗണിൽ ദുരിതത്തിലായ തൊഴിലാളികൾക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. പാപ്പിനിശ്ശേരി പഞ്ചായത്താഫീസിന് മുന്നിൽ ധർണ നടത്തി.

സമരം അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. ജാഫർ മങ്കടവ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ഐ.എൻ.ടി.യു.സി പ്രസിഡന്റ് പി.ചന്ദ്രൻ, കെ.വി.ഉണ്ണികൃഷ്ണൻ, ഷീബ ജോയ്, പി.സൈദ, കെ.തമ്പാൻ, സി.സന്തോഷ് എന്നിവർ സംസാരിച്ചു.