പാപ്പിനിശ്ശേരി : പ്രവാസികൾക്ക് കൂട് ഒരുക്കി പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി. പാപ്പിനിശ്ശേരി വെസ്റ്റ് ജാമിഅ അസ്അദിയ കോളേജ് മാനേജ്മെന്റിന്റെ സഹകരണത്തോടെ മുസ്‌ലിം ലീഗ് ക്വാറന്റീൻ കേന്ദ്രം ഒരുക്കി. കേന്ദ്രം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണന് അസ് അദിയ്യ സെക്രട്ടറി എ.കെ.അബ്ദുൾ ബാഖി കൈമാറി. ചടങ്ങിൽ കെ.പി.അബ്ദുൾ റഷീദ്, ഒ.കെ.മൊയ്തീൻ, കെ.പി.അബ്ദുൾ ജലീൽ, പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഷംസുദ്ദീൻ, വി.പി.സഹീർ എന്നിവർ സംസാരിച്ചു.