പാപ്പിനിശ്ശേരി : മൊറൊട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, പൊതുമേഖലാ ബാങ്കുകളുടെ നിഷേധാത്മകനയം തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫർണിച്ചർ മാനുഫാക്ചർ ആൻഡ് മർച്ചന്റ്സ്‌ വെൽഫെയർ അസോസിയേഷന്റെ (ഫ്യൂമ്മ) നേതൃത്വത്തിൽ ധർണ നടത്തി. വിവിധ പൊതുമേഖലാ ബാങ്കുകളുടെ ജനദ്രോഹ നടപടികൾക്കെതിരേയും കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരേയുമായിരുന്നു സമരം. എസ്.ബി.ഐ. തളിപ്പറമ്പ് ബ്രാഞ്ചിനുമുന്നിൽ നടന്ന ധർണ ഫ്യൂമ്മ സംസ്ഥാന രക്ഷാധികാരി കെ.പി.രവീന്ദ്രൻ ഉദ്ഘാടനംചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.മൻസൂർ, സെക്രട്ടറി സോമൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഇ.സഹജൻ, ജില്ലാ ജോ. സെക്രട്ടറി ബൈജു കുണ്ടത്തിൽ എന്നിവർ സംസാരിച്ചു.