പാപ്പിനിശ്ശേരി : ഇന്ധന വിലവർധനയ്ക്കെതിരേ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തി.

കല്യാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാങ്ങാട് ബസാറിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണ നടത്തി. പരിപാടി സി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കുന്നത്തറ മോഹനൻ അധ്യക്ഷതവഹിച്ചു.

പി.വി.വേണുഗോപാലൻ, ബേബി ആന്റണി, പി.വി.ധനഞ്ജയൻ, പി.കെ. ശ്രീകുമാർ, കെ.രത്നാകരൻ, കെ.ദിനേശൻ, പി.കേളു, എ.ബൈജു എന്നിവർ സംസാരിച്ചു.

പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ സി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനംചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.സി.ദിനേശൻ അധ്യക്ഷതവഹിച്ചു. പി. ചന്ദ്രൻ, ജാഫർ മാങ്കടവ്, കെ.കെ.ജലീൽ, പി.വി.നാസില എന്നിവർ സംസാരിച്ചു.

തളിപ്പറമ്പ് : തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. കല്ലിങ്കൽ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. സക്കരിയ്യ കായക്കൂൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി നബീസ ബീവി, സി.വി.സോമനാഥൻ, സി.വി.ഉണ്ണി, സി.പി.മനോജ്, നൗഷാദലി എന്നിവർ സംസാരിച്ചു.

കുറുമാത്തൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറുമാത്തൂർ പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.വി.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. പി.എം.മാത്യു, എം.എം.പവിത്രൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.സി.രജനി, എ.കെ.ഗൗരി, ഷംനാസ്, എ.കെ.പദ്മനാഭൻ, ബി.പി.മോഹനൻ എന്നിവർ സംസാരിച്ചു.

കുറ്റ്യേരി മണ്ഡലം കമ്മിറ്റി കുറ്റ്യേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി. സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജീവൻ വെള്ളാവ് അധ്യക്ഷത വഹിച്ചു. കെ.വി.തോമസ്, പോള മുഹമ്മദ് കുഞ്ഞി, നാരായണൻ ചെറിയൂർ, പി.വി.നാരായണൻകുട്ടി, കെ.ബാലകൃഷ്ണൻ, കെ.സുഭാഷ്, കെ.പി.മുഹമ്മദലി, പി.വി.ധനഞ്ജയൻ, എ.വി.രാജീവൻ എന്നിവർ സംസാരിച്ചു.

പരിയാരം : മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം പോസ്റ്റോഫീസിനു മുന്നിൽ പ്രധിഷേധിച്ചു. ഡി.സി.സി. സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. പി.ആനന്ദകുമാർ, വി.വി.രാജൻ, കെ.രാമകൃഷ്ണൻ, വി.വി.സി.ബാലൻ, സുരേശൻ പാച്ചേനി, ഐ.വി.കുഞ്ഞിരാമൻ, എ.ടി.ജനാർദനൻ, പി.വി.ഗോപാലൻ, പ്രജിത്റോഷൻ എന്നിവർ സംസാരിച്ചു.

തേർത്തല്ലി : തേർത്തല്ലി പോസ്റ്റ് ഓഫീസിനുമുമ്പിൽ ധർണ നടത്തി. തേർത്തല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ജോസ് വട്ടമല ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോജി കന്നിക്കാട്ട് അധ്യക്ഷതവഹിച്ചു. സി.സി.രാജൻ, ബേബി കുരിശുംമൂട്ടിൽ, കെ.കെ.ജോസ്, മൊയ്തു കാരയിൽ, ടോണി തറക്കുന്നേൽ, ഐസക്ക് മുണ്ടയാങ്കൽ, വൽസമ്മ വാണിശ്ശേരി എന്നിവർ സംസാരിച്ചു.

കാർത്തികപുരം : ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർത്തികപുരം വില്ലേജ് ഓഫീസിനുമുന്നിൽ നടന്ന ധർണ തോമസ് വെക്കത്താനം ഉദ്ഘാടനംചെയ്തൂ. മണ്ഡലം പ്രസിഡൻറ് ബെന്നി പീടിയെക്കൽ അധ്യക്ഷതവഹിച്ചു പഞ്ചായത്ത് പ്രസിഡൻറ് മിനി മാത്യു, സ്ഥിരംസമിതി അധ്യക്ഷ സരിത മാത്യു, മാനുവൽ വടക്കേമുറി, ജോസഫ്, ഷെന്നി മാങ്കോട്ടിൽ, റോയ് അഴിമുഖം എന്നിവർ സംസാരിച്ചു.

ചപ്പാരപ്പടവ് : ചപ്പാരപ്പടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചപ്പാരപ്പടവ് പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ടി.വി.പദ്‌മനാഭൻ അധ്യക്ഷതവഹിച്ചു. സുനിജ ബാലകൃഷ്ണൻ, പി.ടി.ജോൺ, വി.വി.ജോസഫ്, പി.കെ.സത്യൻ, എ.പി.കെ.വത്സൻ, സണ്ണി പോത്തനാംതടത്തിൽ എന്നിവർ സംസാരിച്ചു.

കരിപ്പാൽ : കരിപ്പാൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി കരിപ്പാൽ പോസ്റ്റ് ഓഫിസിനുമുന്നിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിഎൻ.വി.മധുസൂദനൻ ഉദ്ഘാടനംചെയ്തു. കെ.കെ.ദിവാകരൻ അധ്യക്ഷതവഹിച്ചു. എൻ.കെ.കുഞ്ഞിരാമൻ, കെ.കെ.രാമചന്ദ്രൻ , കെ.കെ.കൃഷ്ണൻ, എൻ.കെ.ഗംഗാധരൻ, എൻ.കെ.രാധാകൃഷ്ണൻ, മാത്യു പുളിഞ്ചുവട്ടിൽ, കെ.കെ.ശ്രീരാജ്, ടി.വി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.