പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ദിനേശ് ബീഡി കമ്പനി-തുരുത്തി റോഡിൽ മാലിന്യം തള്ളിയവരെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചറിഞ്ഞ്‌ പിടികൂടി. ഞായറാഴ്ച രാവിലെയാണ് തുരുത്തി റോഡിൽ പലഭാഗത്തും മാലിന്യം കണ്ടത്.

കടകളിലെ പാഴ്‌വസ്തുക്കളാണെന്ന് തിരിച്ചറിയുകയും പാഴ്‌വസ്തുവിൽനിന്ന്‌ കടയുടെ പേര് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് വളപട്ടണം പോലീസും പാപ്പനിശ്ശേരി പഞ്ചായത്തധികൃതരും ഉണർന്ന് പ്രവർത്തിച്ചതോടെ വളപട്ടണം ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു സൂപ്പർ മാർക്കറ്റിലെ മാലിന്യമാണെന്ന് ഉറപ്പുവരുത്തി.

സൂപ്പർമാർക്കറ്റ് മാലിന്യം തള്ളാൻ കരാർ നൽകിയതായിരുന്നു. അവരാണ് തള്ളിയത്. തുടർന്ന് പഞ്ചായത്തധികൃതർ നിയമലംഘകർക്കെതിരെ പിഴയിട്ടു.