പാപ്പിനിശ്ശേരി : കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പാപ്പിനിശ്ശേരിയിലെ സുവർണ താരകമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച സോഫിയ വർഗീസ് എന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ശനിയാഴ്ച നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പി.ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സി.പി.റഷീദ്, മാണിക്കര ഗോവിന്ദൻ, ടി.കെ.അജിത്ത്, എം.സി.ദിനേശൻ, ജാഫർ മാങ്കടവ് എന്നിവർ സംസാരിച്ചു.