പാപ്പിനിശ്ശേരി : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപ സാമ്പത്തികസഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.അജയന്റെ അധ്യക്ഷതയിൽ ഇ.രാഘവൻ, എ.വി.സത്യൻ, സി.റീന, കെ.സായന്ത്, വി.അഖിലേഷ്, കെ.പുരുഷോത്തമൻ, കെ.ലതിക, എ.മീന, പി.വത്സൻ, കെ.രോഷ്നി എന്നിവർ സംസാരിച്ചു.