പാപ്പിനിശ്ശേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാപ്പിനിശ്ശേരി വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ മുഖാവരണങ്ങൾ വിതരണം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.രാജൻ വിതരണം ഉദ്ഘാടനം ചെയ്തു. കെ.വി.രാജീവൻ, പി.വി.സുരേന്ദ്രൻ, ടി.പി.അജിത്ത് എന്നിവർ നേതൃത്വം നൽകി.