പാപ്പിനിശ്ശേരി : കഴിഞ്ഞദിവസം അന്തരിച്ച പാപ്പിനിശ്ശേരിയിലെ കോൺഗ്രസ് പ്രവർത്തകയും പാപ്പിനിശ്ശേരി മുൻ പഞ്ചായത്തംഗവുമായ സോഫിയ വർഗീസിന് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ അന്ത്യാഞ്ജലിയർപ്പിച്ചു. വെസ്റ്റേൺ ഇന്ത്യാ കോട്ടൺസിൽ തൊഴിലാളിയായിരിക്കേ ഐ.എൻ.ടി.യു.സി.യുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. കോട്ടൺസ് തൊഴിലാളികളുടെ കൺസ്യൂമർ സ്റ്റോറിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. പാപ്പിനിശ്ശേരിയിൽ കോൺഗ്രസിന്റെ പ്രവർത്തനം ശക്തമാക്കാൻ മുൻനിരയിലുണ്ടായിരുന്നു.

കോൺഗ്രസ് നേതാക്കളായ കെ.സുധാകരൻ എം.പി., മാർട്ടിൻ ജോർജ്, കെ.പ്രമോദ്, ടി.ജയകൃഷ്ണൻ, രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, ചന്ദ്രൻ തില്ലങ്കേരി, ടി.ഒ.മോഹനൻ, സജ്ജീവ് മാറോളി, വി.എ.നാരായണൻ, രജിത്ത് നാറാത്ത്, ബിജു ഉമ്മർ, പി.വി.രാമചന്ദ്രൻ, കൂനത്തറ മോഹനൻ തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.

ശവസംസ്കാരത്തിനുശേഷം സർവകക്ഷി അനുശോചനയോഗം നടന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ, മാണിക്കര ഗോവിന്ദൻ, സി.പി.റഷീദ്, ഇ.പ്രമോദ്, പി.ധർമരാജൻ, എം.സി.ദിനേശൻ, പി.ചന്ദ്രൻ, സി.എച്ച്.മെയ്തു, പി.പി.ജയപ്രകാശ്, ജാഫർ മങ്കടവ്, കെ.കെ.ജലീൽ, ഷീബ ജോയ്, കെ.പി.നാസില എന്നിവർ സംസാരിച്ചു.