പാപ്പിനിശ്ശേരി : അനിയന്ത്രിതമായ പെട്രോൾ-ഡീസൽ വില വർധനയ്ക്കെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ധർണ നടത്തി. പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി പാപ്പിനിശ്ശേരി വെസ്റ്റ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ ഏരിയാ കമ്മിറ്റി അംഗം പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.വി. രമേശൻ സംസാരിച്ചു.

പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ധർണ കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. കെ. പ്രദീപൻ, കെ.പി. വൽസലൻ എന്നിവർ സംസാരിച്ചു.

കല്യാശ്ശേരി : കല്യാശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ധർണ എ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എം.വി. രാജൻ, ടി. അജയൻ എന്നിവർ നേതൃത്വം നൽകി .

കല്യാശ്ശേരി ഈസ്റ്റ് ലോക്കലിൽ സി.പി.എം. ഏരിയാ കമ്മിറ്റി അംഗം പി.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി.ടി. ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി വി.സി. പ്രേമരാജൻ, എൻ. സുഭാഷ് എന്നിവർ സംസാരിച്ചു.

ഇരിണാവ് : സി.പി.എം. ഇരിണാവ് ലോക്കൽ കമ്മിറ്റിയുടെ ധർണ ഏരിയാ കമ്മിറ്റി അംഗം ടി.ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി പി.പി. കുഞ്ഞിക്കണ്ണൻ, പി. കണ്ണൻ, കെ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മൊറാഴ : മൊറാഴ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ എം.വി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഒ.സി. പ്രദീപൻ അധ്യക്ഷത വഹിച്ചു.

ചപ്പാരപ്പടവ് : സി.പി.എം. ചപ്പാരപ്പടവ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് മനു തോമസ് ഉദ്ഘാടനം ചെയ്തു. എ.എൻ. വിനോദ് അധ്യക്ഷം വഹിച്ചു. ടി. ദേവദാസ് സംസാരിച്ചു.

ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരത്ത് നടത്തിയ ധർണ ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.വി. ബിജുമോൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം. വേലായുധൻ, വി.സി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ചന്ദനക്കാംപാറയിൽ ടി.എം. ജോഷി, പയ്യാവൂരിൽ കെ.ടി. അനിൽ, ഏരുവേശ്ശിയിൽ റോബർട്ട് ജോർജ്, കുടിയാൻമലയിൽ സാജു സേവ്യർ, കാവുമ്പായിൽ എം.സി. ഹരിദാസൻ, നിടിയേങ്ങയിൽ പി.വി. ശോഭന, ചെങ്ങളായിൽ വി.പി. മോഹനൻ, വളക്കൈയിൽ കെ. ജനാർദനൻ, ചുഴലിയിൽ വി. ഭാസ്കരൻ, മലപ്പട്ടത്ത് എം.സി. രാഘവൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.

ചെറുകുന്ന് : സി.പി.എം. കണ്ണപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയംഗം എൻ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.വി.ലക്ഷ്മണൻ പ്രസംഗിച്ചു.

ചെറുകുന്ന് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ധർണ ഏരിയാ കമ്മിറ്റി അംഗം പി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.വി.നാരായണൻ പ്രസംഗിച്ചു .

ചെറുകുന്ന് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ധർണ ഏരിയാ കമ്മിറ്റി അംഗം വി.വി നാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ.മോഹനൻ, ലോക്കൽ സെക്രട്ടറി കെ.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു.