പാപ്പിനിശ്ശേരി : കോവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യമുള്ളതിനാൽ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വിദേശത്തുനിന്നോ അന്യസംസ്ഥാനങ്ങളിൽനിന്നോ വരുന്നവർക്ക് നിർബന്ധമായും 28 ദിവസം ഹോം ക്വാറന്റീൻ നടപ്പാക്കും.

ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് വളപട്ടണം പോലീസും ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി.

പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ പലചരക്കുകടകൾ, ഹോട്ടലുകൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ എന്നിവ ഒരുകാരണവശാലും വൈകുന്നേരം ഏഴിന് ശേഷം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ല. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ മുഖാവരണം കരുതുന്നില്ലെങ്കിൽ നടപടിയെടുക്കും. തുടർദിവസങ്ങളിലും മുഴുവൻ സമയവും പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് വളപട്ടണം ഇൻസ്പെക്ടർ എം.കൃഷ്ണൻ അറിയിച്ചു.