പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിൽ അതി ജാഗ്രതാനിർദ്ദേശം നൽകി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും 25, 26 തീയതികളിൽ പഞ്ചായത്തംഗങ്ങളും ആരോഗ്യപ്രവർത്തകരും ഗൃഹസന്ദർശനവും ഡെങ്കിപ്പനിക്കെതിരെ ബോധവത്‌കരണവും നടത്തുമെന്ന് പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതർ അറിയിച്ചു.