പാപ്പിനിശ്ശേരി : കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ കൈത്താങ്ങുമായി കെ.എ. എസ് .ടി പാപ്പിനിശ്ശേരി ഉപജില്ലാ കമ്മറ്റി. സംഘടനയുടെ നേതൃത്വത്തിൽ സ്കൂളുകളിലെ കുട്ടികൾക്കുള്ള ടി.വി വിതരണ പരിപാടി പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്കൂളിൽ നടന്നു. സി.പി.എം. പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി ടി.ചന്ദ്രൻ വിതരണോദ്ഘാടനം നടത്തി. കെ.പ്രകാശൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി.മഹേശൻ, എ.വി.ജയചന്ദ്രൻ, പി.വി.മോഹനൻ, സി.രാജൻ, ടി.കെ.പ്രമോദ്, വി.വി.പവിത്രൻ, കെ.അജിത, ലിഷീന, ടി.വി.പ്രകാശൻ, കെ.വി.അനിത, പി.പി.സുധീർ ബാബു എന്നിവർ സംസാരിച്ചു.