പാപ്പിനിശ്ശേരി: ഗ്രാമങ്ങളുടെ അടിസ്ഥാന പശ്ചാത്തലമൊരുക്കാൻ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പുതിയൊരു മാതൃകയാകുന്നു. പഞ്ചായത്തിലെ 11 റോഡുകൾ ടാറിങ്ങ് നടത്താൻ 49,58,990 രൂപയും നിലവിലുള്ള 15 റോഡുകൾ റീ ടാറിങ്ങ് നടത്താൻ 71,87,286 രൂപയും ചെലവഴിച്ച് പശ്ചാത്തല വികസനത്തിൽ വലിയൊരു കുതിപ്പ് നടത്തി.

ഈ ഇനത്തിൽ മാത്രം പഞ്ചാത്തലമേഖലയിൽ 1,21,46,256 രൂപയാണ് ചെലവഴിച്ചത്. ഇതിൽ വടേശ്വരം കോളനി റോഡ് പുനരുദ്ധരിച്ച് കോൺക്രീറ്റ് കട്ടകൾ നിരത്തി ഹൈടെക് ആക്കിയതും ഉൾപ്പെടും.