പാപ്പിനിശ്ശേരി: തിരുവനന്തപുരത്ത് വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാനസമ്മേളനത്തിൽ ഉയർത്താനുള്ള പതാകയുമായി ജാഥ ഇരിണാവിൽനിന്ന് പുറപ്പെട്ടു. പതാക ജാഥാ ക്യാപ്‌റ്റൻ വി. ഗോപിനാഥിന് കൈമാറി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ചാക്കോ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. പി.എം. സുഗുണൻ, വി.എ. ലെനിൻ, ടി. ചന്ദ്രൻ, ഇ.സജീവൻ, കെ. പങ്കജവല്ലി, എം.എ. ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.
ജനുവരി 18-ന് വൈകുന്നേരം നാലുമണിക്ക് കേശവദാസപുരത്തുനിന്ന് പതാക ഏറ്റുവാങ്ങി സമ്മേളനനഗരിയായ പുത്തരിക്കണ്ടം നായനാർ പാർക്കിൽ എത്തിക്കും. 18മുതൽ 20വരെയാണ് സമ്മേളനം.