NARAYANAN
നാരായണൻ

കണ്ണൂർ: അച്ഛനെ കാണാനില്ലെന്ന് മക്കൾ പോലീസിൽ പരാതി നൽകി. മയ്യിൽ കയരളം ചെറൂട്ട ഹൗസിൽ പാലക്കടവത്ത് നാരായണനെ(81) കാണാനില്ലെന്നാണ് മക്കൾ മയ്യിൽ പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന് മറവിരോഗവുമുണ്ട്.

എല്ലാ ദിവസവും രാവിലെ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ പോകുന്ന പതിവുണ്ടായിരുന്ന നാരായണൻ ജനുവരി 31-ന് വീടുവിട്ടിറങ്ങിയ ശേഷം തിരിച്ചെത്തിയില്ല. കാണാതാവുമ്പോൾ വെള്ളമുണ്ടും വയലറ്റ് കളറിലുള്ള കള്ളിഷർട്ടുമായിരുന്നു വേഷം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹത്തെ കാണുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വിവരമറിഞ്ഞ് മക്കൾ അവിടെയെത്തുമ്പോഴേക്കും സ്ഥലംവിടും.

ഷർട്ടിന് മുകളിലായി മുണ്ടുടുക്കുന്ന പ്രകൃതക്കാരനാണ് അച്ഛനെന്ന് മകൻ രമേശൻ പറഞ്ഞു. പഴയ വീടിനു സമീപത്തായി രമേശൻ പുതിയ വീടുവച്ചിരുന്നു. ഈ വീട്ടിലേക്ക് താമസം മാറ്റി മൂന്നാം ദിവസം മുതലാണ് അച്ഛനെ കാണാതായതെന്ന് രമേശൻ പറഞ്ഞു. വലതുകാലിന് വ്രണം വന്ന വെളുത്ത പാടുണ്ട്. അച്ഛനെ എവിടെയെങ്കിലും കണ്ടാൽ തന്നെയോ മയ്യിൽ പോലീസിനെയോ അറിയിക്കണമെന്നാണ് രമേശന്റെ ആവശ്യം. പരാതി പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായും നാരായണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പോലീസ് പറഞ്ഞു. ഫോൺ: 9497980888 (എസ്.ഐ. മയ്യിൽ), 9961377501 (രമേശൻ).

Content Highlights: offspring complained to the police that their father was missing