തലശ്ശേരി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകപ്രക്ഷോഭത്തിന് തുടക്കമായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഇരുനൂറ്റൻപതോളം കേന്ദ്രങ്ങളിൽ ‘നിവർന്നുനിൽക്കും, നിലപാടുകളുമായി’ എന്ന മുദ്രാവാക്യമുയർത്തി ചങ്ങലതീർത്തു. എല്ലാ കേന്ദ്രത്തിലും കർഷക ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലുകയും ‘അതിജീവനമരം’ എന്നപേരിൽ മരത്തൈകൾ നടുകയും ചെയ്തു. എല്ലാ കേന്ദ്രത്തിലും കർഷകകുടുംബങ്ങളുടെ വൻ പങ്കാളിത്തമാണുണ്ടായത്.

കണ്ണൂർ ജില്ലാതല ഉദ്ഘാടനം പേരാവൂർ തൊണ്ടിയിൽ ടൗണിൽ അതിരൂപതാ വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം നിർവഹിച്ചു. റവ. ഡോ. തോമസ് കൊച്ചുകരോട്ട്, ജോണി തോമസ് വടക്കേക്കര എന്നിവർ സംസാരിച്ചു. ഒ.മാത്യു, ജോജോ കൊട്ടാരംകുന്നേൽ, തോമസ് പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

കാസർകോട് ജില്ലാതല ഉദ്ഘാടനം ചിറ്റാരിക്കാലിൽ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ നിർവഹിച്ചു. ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ, സിജോം സി.ജോയി, ദേവസ്യ തയ്യിലിടപ്പാട്ട്, ബിനോയി തെക്കേപ്പറമ്പിൽ, ടോം വേലംകുന്നേൽ, സണ്ണി നടുവിലേക്കൂറ്റ് എന്നിവർ നേതൃത്വം നൽകി. ഫൊറോന വികാരിമാർ, ഇടവക വികാരിമാർ, കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ നേതൃത്വം നൽകി.