കേളകം: ഹർത്താൽ ദിനത്തിൽ കേളകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒ പി. പ്രവർത്തിച്ചില്ല. ഒരു മെഡിക്കൽ ഒഫീസർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ സേവനം ചെയ്യുന്ന കേളകം ആരോഗ്യ കേന്ദ്രത്തിലാണ് ഈ അവസ്ഥ. നിരവധി രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങി. പരാതിയെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറിൽനിന്ന്‌ വിശദീകരണം തേടി.

ഹർത്താൽ ദിനത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഒ.പി. മുടങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ചികിത്സ ലഭിക്കാതെ മടങ്ങിയവർ പറഞ്ഞു.