മുഴപ്പിലങ്ങാട്: പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ മുഴപ്പിലങ്ങാട് പഞ്ചായത്ത് ആദരിച്ചു. മുഴപ്പിലങ്ങാട്, എടക്കാട് എന്നിവിടങ്ങളിൽനിന്ന് 30 പേർ വീതമാണ് രക്ഷാപ്രവർത്തനത്തിനായി പോയത്. ആറ്‌്‌ ബോട്ടുകളുമായി ചാലക്കുടി ഭാഗത്തേക്ക് പോയ സംഘം ആയിരത്തിലേറെ പേരെയാണ് രക്ഷപ്പെടുത്തിയത്. മുഖ്യമന്ത്രിയും ഇവരെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

കുളം ബസാറിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി.കുഞ്ഞിരാമൻ ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ശോഭ, വി.പ്രഭാകരൻ, കെ.വി.പദ്മനാഭൻ, വി.നന്ദകുമാർ, കെ.സിന്ധു, പി.ഹമീദ്, എ.സി.നസീർ, ഡി.കെ.മനോജ്, കുനോത്ത് ബാബു, ടി.ഭരതൻ, സി.ദാസൻ, കോട്ടയിൽ ബാബു, നെൽസൺ നിക്കോളാസ്, സി.എം.ഹരിദാസ് എന്നിവർ സംസാരിച്ചു. മുഴപ്പിലങ്ങാട് സർവീസ് സഹകരണ ബാങ്ക്, കനറാ ബാങ്ക് എന്നിവരുടെ വകയായി ഉപഹാരം നൽകി.