മുല്ലപ്പള്ളി രാമചന്ദ്രൻ | ഫോട്ടോ : മാതൃഭൂമി
കണ്ണൂര്‍: മലയാള അഭിനയ ലോകത്തിന് വലിയ നഷ്ടമാണ് മാമുക്കോയയുടെ വേര്‍പ്പാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹാസ്യനടനടനായി സിനിമാലോകത്തെത്തി എല്ലാ വേഷങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നടനാണ്. കോഴിക്കോടന്‍ നാടക വേദി മലയാള സിനിമയ്ക്ക് നല്‍കിയ അമൂല്യ സംഭാവനയാണ് മാമുക്കോയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ നാല്‍പത് വര്‍ഷമായി മാമുക്കോയയുമായി അടുത്ത ബന്ധമുണ്ട്. ഹാസ്യ നടനായി സിനിമാലോകത്തെത്തി എല്ലാ വേഷങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നടന്‍ കൂടിയാണ് മാമുക്കോയ. സാമൂഹിക-രാഷ്ടീയ സംഭവവികാസങ്ങള്‍ അതിസൂക്ഷ്മമായും കൃത്യമായും നിരീക്ഷിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന വ്യക്തിത്വംകൂടിയായിരുന്നു മാമുക്കോയയുടേത്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ മികച്ച സിനിമയാണ് 'ഉരു'.
ഉരുവിന്റെ പ്രിവ്യൂ തലശേരിയില്‍വെച്ച് കണ്ട ഉടന്‍തന്നെ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചിരുന്നു. താന്‍ വിളിച്ച കാര്യം പലരോടും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരും സംവിധായകന്‍ ഇ.എം. അഷ്‌റഫും ഞാന്‍ വിളിച്ചപ്പോള്‍ മാമുക്കോയക്കുണ്ടായ സന്തോഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയുണ്ടായി. മാമുക്കോയ ഗുരുതരാവസ്ഥയിലാണെന്ന് ഇ.എം. അഷ്‌റഫാണ് അറിയിച്ചത്. മാമുക്കോയയുടെ വേര്‍പാട് മലയാള അഭിനയ ലോകത്തിന് വലിയ നഷ്ടമാണ്. പ്രിയ സ്‌നേഹിതന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുല്ലപ്പള്ളി.
Content Highlights: mullappally reamachandran, actor mamukkoya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..