kannurകണ്ണൂർ: കെ.സുധാകരൻ എം.പി. 2019-20 വർഷത്തെ പ്രാദേശിക വികസന നിധിയിൽനിന്ന് വിവിധ പദ്ധതികൾക്ക് തുകയനുവദിച്ചു. പദ്ധതിയുടെ പേരും അനുവദിച്ച തുകയും ചുവടെ. മാലൂർ പുരളിമല കുറിച്യ കോളനിയിൽ കുടിവെള്ള പദ്ധതി-15 ലക്ഷം, കോളയാട് പഞ്ചായത്തിലെ പാലയാത്തുവയൽ ഗവ. യു.പി. സ്കൂൾ ഭക്ഷണശാലയിലേക്ക് ഫർണിച്ചർ വാങ്ങാൻ രണ്ടുലക്ഷം, കണ്ണൂർ പ്രഭാത് ജങ്ഷൻ, കാൽടെക്സ് ജങ്ഷൻ, ഹൈടെക് ബസ് ഷെൽട്ടർ-അഞ്ചുലക്ഷംവീതം, എടക്കാട്-നടാൽ വായനശാല ബസ് ഷെൽട്ടർ-നാലു ലക്ഷം, കടമ്പൂർ കോട്ടൂർ കാതേരിമുക്ക്, കണ്ണവം കിഴക്കൻ പ്രദേശം, ഇരുവേഴശ്ശി ലിങ്ക് റോഡ്, പുല്ലുപ്പി അങ്കണവാടി, എന്നിവിടങ്ങളിൽ കുഴൽക്കിണർ നിർമിക്കാൻ ഒരുലക്ഷംവീതവും അനുവദിച്ചു.

സ്കൂളുകൾക്ക്

കണിയൻചാൽ ഗവ. എച്ച്.എസ്.എസ്. ലാപ്ടോപ്പ് 10 എണ്ണം-മൂന്നുലക്ഷം, കൂറുമ്പക്കൽ എൽ.പി. സ്കൂൾ ലാപ്ടോപ്പ് രണ്ടെണ്ണം-60,000, പടപ്പേങ്ങാട് ഗവ. എൽ.പി. സ്കൂളിൽ ലാപ്ടോപ്പ് അഞ്ചെണ്ണം-1,50,000, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ നടുവിൽ 12 ലാപ്ടോപ്പ്-3,60,000, ഗവ. വിമൻ ടി.ടി.ഐ. കണ്ണൂർ ലാപ്ടോപ്പ് 13 എണ്ണം-3,90,000, ശിവപ്രകാശം യു.പി. സ്കൂൾ, പടുവിലായി എൽ.പി. സ്കൂൾ, കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി. സ്കൂൾ, പെരുമ്പള്ളി ഗവ. എൽ.പി. സ്കൂൾ, സ്മാർട്ട് ക്ലാസ്സ് റൂം-61,200 വീതം, ഊരത്തൂർ എ.എൽ.പി. സ്കൂളിന് പാചകപ്പുര-രണ്ടുലക്ഷം, കണ്ണൂർ സെയ്‌ന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്‌ പ്രൊജക്ടർ, ലാപ്ടോപ്പ് ആറെണ്ണം-മൂന്നുലക്ഷം രൂപ.

അംഗപരിമിതർക്ക്

അഞ്ചരക്കണ്ടി പഞ്ചായത്തിൽ വാർഡ്‌ 13-ലും കണ്ണൂർ കോർപ്പറേഷൻ ഒന്ന്‌, 25, 55 വാർഡുകളിലും മുണ്ടേരി പഞ്ചായത്ത് അഞ്ചാം വാർഡിലും പരിയാരം 12-ാം വാർഡിലും പടിയൂർ രണ്ടാം വാർഡിലും ഭിന്നശേഷിയുള്ളവർക്ക് മുച്ചക്രവാഹനം-71,000 രൂപവീതം, കന്റോൺമെന്റ് വാർഡ് രണ്ടിൽ അംഗപരിമിതർക്ക് മൂവിങ് ഇലക്‌ട്രോണിക് വീൽചെയർ-1,40,000 എന്നിങ്ങനെ അനുവദിച്ചു.

മിനി ഹൈമാസ് ലൈറ്റ്

കുപ്പം-ഏഴോം റോഡ് ജങ്ഷൻ, കോരൻപീടിക ജങ്ഷൻ, പിണറായി പാനുണ്ട റോഡ്, മാങ്ങാട്ടിടം പാലാ ബസാർ, കായലോട് ടൗൺ, എളയാവൂർ റൂറൽ വർക്കേഴ്സ് കോളനി, പൂവ്വം വെള്ളരക്കുഴി, കൊളച്ചേരി കായിച്ചിറ ജങ്ഷൻ, ചൂളിയാട് കടവ് സ്റ്റോപ്പ്, കണ്ണൂർ മാണിക്കക്കാവ് ക്ഷേത്രപരിസരം, മാങ്ങാട്ടിടം അയ്യപ്പൻ തോട്, ഉദയഗിരി മുക്കട ടൗൺ, കുറ്റിക്കകം തെരു മണ്ഡപത്തിന് സമീപം, പുറത്തിയിൽ യു.പി. സ്കൂൾ മദ്രസ ജങ്ഷൻ, ആലക്കോട് കുട്ടാപ്പറമ്പ് ടൗൺ, മാനന്തേരി വില്ലേജ് ഓഫീസ് പരിസരം, കണ്ണൂർ തളിക്കാവ്, കൊളക്കാട് ടൗൺ, കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം, പിണറായി എരുവട്ടി-ഓലായിക്കര കപ്പറ്റ ഭഗവതി ക്ഷേത്രപരിസരം, മണിപ്പാറ ടൗൺ, എടക്കാട് നടാൽ ബസാർ, ചേലേരിമുക്ക് ബസാർ, മരക്കാർകണ്ടി പട്ടികജാതി ഫ്ലാറ്റിന് സമീപം, മാലൂർ കാത്തിലേരി ടൗൺ, എന്നിവിടങ്ങളിൽ മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ മൂന്നുലക്ഷംവീതം അനുവദിച്ചു.

ധർമടം റയിൽവേ സ്റ്റേഷൻ ജങ്ഷൻ, നുച്ചിയാട് ടൗൺ, ബാവുപ്പറമ്പ ജങ്ഷൻ, പള്ളിക്കുളം ജങ്ഷൻ, പേരാവൂർ താഴെ തുണ്ടിയിൽ കുരിശുപള്ളിക്ക് സമീപം എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റിന് ആറുലക്ഷംവീതം വകയിരുത്തി.

കുറുമാത്തൂർ മലരട്ട പട്ടികജാതി ശ്മശാനം ചൂള നിർമാണം-4,99,000, ആറളം ഫാമിന് മിനി ബസ്-14 ലക്ഷം തുടങ്ങിയ 60 വിവിധ പദ്ധതികൾക്ക് 1,89,11,800 രൂപയും അനുവദിച്ചു.