കണ്ണൂർ: ലോകത്തിന് മാതൃകയായ പദ്ധതിയാണ് അക്ഷയ സംരംഭമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അക്ഷയ ജില്ലാ പ്രോജക്ടിന്റെ ഭാഗമായി സംരംഭകർക്കുള്ള ടാബ് വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സാങ്കേതികരംഗം ശക്തമാക്കുന്നതുവഴി അക്ഷയ കേന്ദ്രങ്ങളുടെ സേവനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്ക് സൗജന്യമായി ടാബുകൾ വിതരണംചെയ്യുന്നത്. ആധാർ ഓപ്പറേറ്റർ പരീക്ഷ പാസായ ജില്ലയിലെ 170 അക്ഷയ സംരംഭകർക്കാണിത്.

കളക്ടർ ടി.വി.സുഭാഷ് അധ്യക്ഷതവഹിച്ചു. എ.ഡി.എം. മുഹമ്മദ് യൂസഫ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ആൻഡ്രൂസ് വർഗീസ്, ജില്ലാ ഐ.ടി. സെൽ കോ ഓർഡിനേറ്റർ എം.പി. ഉമർ ഫാറൂഖ്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ ടി.തനൂജ്, അക്ഷയ പ്രോജക്ട് അസിസ്റ്റന്റ് കെ.വി.ദീപാങ്കുരൻ എന്നിവർ സംസാരിച്ചു. അക്ഷയ സ്റ്റേറ്റ് പ്രോജക്ട് സർവീസ് ഡെലിവറി മാനേജർ റെജി ടോംലാൽ ക്ലാസെടുത്തു.