മയ്യഴി: മാഹി സെയ്‌ന്റ് തെരേസാ തീർഥാടനകേന്ദ്രത്തിലെ തിരുനാളിന് മുന്നോടിയായി പ്രധാന പന്തലിന്റെ കാൽനാട്ടുകർമം നടത്തി. ഒക്ടോബർ അഞ്ചിന് തുടങ്ങി 18 ദിവസം നീളുന്ന തിരുനാൾ 22-നാണ് സമാപിക്കുക.

പള്ളി തിരുമുറ്റത്ത് ഞായറാഴ്ച ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തിൽ കാൽനാട്ടുകർമം നടത്തി. സഹവികാരിമാരായ ഫാ. നിതിൻ ആന്റണി, ഫാ. ജിതിൻ ജോൺ, ആഘോഷ കമ്മിറ്റി ഭാരവാഹികൾ, കുടുംബ യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വംനൽകി. നൂറ്ുകണക്കിന് വിശ്വാസികളും സംബന്ധിച്ചു.