കണ്ണൂർ: നടൻ സന്തോഷ്‌ കീഴാറ്റൂർ തിങ്കളാഴ്ച മാതൃഭൂമി പുസ്തകോത്സവത്തിലെത്തും. വൈകീട്ട് അഞ്ചിന് ‘ന്യൂജെൻ സിനിമയുടെ തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന പരിപാടിയിൽ നവ മലയാള സിനിമയിലെ അനുഭവങ്ങളും സിനിമയിലെ മാറ്റങ്ങളും അദ്ദേഹം പങ്കു വയ്ക്കും. ദിനകരൻ കൊമ്പിലാത്ത്, ക്ലബ്ബ്‌ എഫ്.എം. ആർ.ജെ.മാരായ ജോഷ്‌നി, ജീന എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

കണ്ണൂർ ടൗൺ സ്ക്വയറിലാണ് മാതൃഭൂമി പുസ്തകോത്സവം നടക്കുന്നത്. ചലച്ചിത്ര പുസ്തകങ്ങൾക്ക് പ്രത്യേക വിലക്കിഴിവ്

സിനിമ, ചലച്ചിത്രഗാനങ്ങൾ പ്രതിപാദിക്കുന്ന എല്ലാ പുസ്തകങ്ങൾക്കും തിങ്കളാഴ്ച വൈകീട്ട് ആറുവരെ 20 ശതമാനം വരെ പ്രത്യേക വിലക്കിഴിവ് അനുവദിക്കും. ഫിലിം ഡയറക്ഷൻ, ഷോർട്ട് ഫിലിം നിർമാണം, ഷാജി ചെന്നൈയുടെ സിനിമാ പ്രാന്തിന്റെ 40 വർഷങ്ങൾ, സൂപ്പർ ഹിറ്റ്‌ സിനിമകളായ ജോസഫ്, ഈ.മാ.യൗ, ഞാൻ പ്രകാശൻ, രവിമേനോന്റെ ചലച്ചിത്ര പഠനഗ്രന്ഥങ്ങൾ, റഫീഖ് അഹമ്മദിന്റെ ചലച്ചിത്രഗാനങ്ങൾ ഉൾപ്പെടെ എല്ലാ പുസ്തകങ്ങൾക്കും ഈ ഓഫർ ലഭിക്കും.