മമ്പറം : കീഴത്തൂർ ബാലവാടി, മദ്രസ കീഴത്തൂർ, മൈലുള്ളിമൊട്ട, തിരുവാനത്ത് മുക്ക്, തയ്യുള്ളതിൽ താഴെ, കുഴിയിൽ പീടിക ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ വൈദ്യുതി മുടങ്ങും.

ചൊക്ലി : പെരിയാണ്ടി സ്കൂൾ പരിസരം, പട്രവയൽ, ചൊക്ലി ടാക്സി സ്റ്റാൻഡ്‌ പരിസരം, താഹ ഓഡിറ്റോറിയം പരിസരം എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച എട്ടുമുതൽ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ധർമടം : ചിറക്കുനി ടൗൺ, ചിറക്കുനി എയർടെൽ, കൂരാറ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

മയ്യഴി : പള്ളൂർ കോഹിനൂർ പരിസരം, ശ്രീജാ മെറ്റൽസ് പരിസരം, പി.എം.ടി. ഷെഡ്, ചാലക്കര, പോന്തയാട്ട്, ചാലക്കര വയൽ എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ മൂന്നുവരെ വൈദ്യുതി മുടങ്ങും.

മമ്പറം : ജവാൻ സ്റ്റോർ ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങും.

നിയമനം

ചൊക്ളി : രാമവിലാസം സ്കൂളിൽ സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ നിയമിക്കുന്നു. ഓഗസ്റ്റ് മൂന്നിന് അഞ്ച് മണിക്ക് മുമ്പായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർചെയ്യണം.

സഹായം നൽകി

കതിരൂർ : ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് വ്യാപാരി വ്യവസായി ഏകോപനസമിതി കതിരൂർ യൂണിറ്റ് 30,000 രൂപ നൽകി. പ്രസിഡന്റ് എം.അച്യുതൻ പഞ്ചായത്ത് പ്രസിഡന്റ് എം.ഷീബക്ക് കൈമാറി. കതിരൂർ പോലീസ് ഇൻസ്പക്ടർ എം.അനിൽ, പഞ്ചായത്ത് സെക്രട്ടറി പി.സുജിത്ത് കുമാർ, ഐ.ആർ.രജിത്ത്‌കുമാർ, വി.ഹരീന്ദ്രൻ, ഇസ്മായിൽ ചാത്തോത്ത് എന്നിവർ സംബന്ധിച്ചു. ഏകോപനസമിതി അംഗം പൊന്ന്യത്തെ ശ്രുതി വുഡ് ഇൻഡസ്ട്രീ ഉടമ കെ.രാധാകൃഷ്ണൻ 10 കട്ടിലും കൈമാറി.

സന്ദർശിച്ചു

തലശ്ശേരി : കടലേറ്റഭീഷണി നേരിട്ട തലശ്ശേരിയിലെ വിവിധ പ്രദേശങ്ങൾ കെ.മുരളീധരൻ എം.പി. സന്ദർശിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കുറിച്ചിയിൽ, തലായി, മട്ടാമ്പ്രം പ്രദേശങ്ങൾ സന്ദർശിച്ച എം.പി. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

സജ്ജീവ് മാറോളി, എം.പി.അരവിന്ദാക്ഷൻ, അഡ്വ. കെ.എ.ലത്തീഫ്, അഡ്വ. സി.ടി.സജിത്ത്, വി.സി.പ്രസാദ്, ഇ.വിജയകൃഷ്ണൻ എന്നിവരും എം.പി.യൊടൊപ്പമുണ്ടായിരുന്നു.