മമ്പറം : പാലത്തായി പെൺകുട്ടിക്ക് നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് ജവാഹർ ബാൽമഞ്ച് തലശ്ശേരി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.

തലശ്ശേരി, കോടിയേരി ബ്ലോക്കുകളിൽ പെൺകുട്ടികളുടെയും അമ്മമാരുടെയും നേതൃത്വത്തിൽ കണ്ണുകെട്ടി പ്ലക്കാർഡുകൾ പിടിച്ച് സ്വന്തം വീടുകളിലായിരുന്നു പരിപാടി.

കെ.പി.സി.സി. നിർവ്വാഹസമിതി അംഗം രാധാകൃഷ്ണൻ മാസ്റ്റർ, ജില്ലാ ചെയർമാൻ സി.വി.എ.ജലീൽ, ജില്ലാ കോ ഓർഡിനേറ്റർ സി.പി.സന്തോഷ്‌കുമാർ, ബ്ലോക്ക് ചെയർമാൻമാരിയ സുധിൻ കൊടുവള്ളി, സന്ദീപ് കോടിയേരി എന്നിവർ നേതൃത്വം നൽകി.