കണ്ണൂർ: കൂടത്തായി കൊലകളുടെ പേരിൽ മുഖ്യപ്രതി ജോളിയെ മുൻനിർത്തി സ്ത്രീത്വത്തെ വികൃതമാക്കുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ പൊതുസമൂഹം തള്ളണമെന്ന് കേരള മഹിളാ ഫെഡഷേൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോളി ഒരിക്കലും സ്ത്രീകളുടെ മുഖമുദ്രയല്ല. സമൂഹത്തിൽ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ ഉത്പന്നമാണെന്നും സമ്മേളനം വിലയിരുത്തി. അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും മിനിമം വേതനം നൽകുന്നത് സംബന്ധിച്ച കോടതി ഉത്തരവുകൾ ഫലപ്രദമായി നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മേയർ സുമാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജയശ്രീ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഒ.വി.സീന, കാഞ്ചന മാച്ചേരി, എം.ടി.കമലാക്ഷി, ലക്ഷ്മി തമ്പാൻ, സി.എം.പി. നേതാക്കളായ സി.എ.അജീർ, പി.സുനിൽകുമാർ, എം.ലക്ഷ്മണൻ, സി.വി.ഗോപിനാഥ്, എൻ.സി.സുമോദ്, ബി.സജിത് ലാൽ, വി.എൻ.അഷ്‌റഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.ജയശ്രീ (പ്രസി.), ഉഷാ ഗോപാലൻ, നൂർജഹാൻ സുബൈർ (വൈ.പ്രസി.), കെ.ഓമന (സെക്ര.), കെ.ഉഷ, കെ.കമലാക്ഷി (ജോ. സെക്ര.).