കണ്ണൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ എസ്.ഐ.മാർക്ക് സ്ഥലം മാറ്റം.

മയ്യിൽ എസ്.ഐ. എൻ.പി.രാഘവൻ, മട്ടന്നൂർ എസ്.ഐ.ശിവൻ ചോടോത്ത്, പേരാവൂർ എസ്.ഐ. കെ.വി.സ്മിതേഷ്, ഉളിക്കൽ എസ്.ഐ. രാജീവ്കുമാർ എന്നിവരെ കാസർക്കോട്ടെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.

ആറളം എസ്.എച്ച്.ഒ. രാജേഷ്‌ തെരുവത്ത് പീടികയിൽ, ഇരിട്ടി എസ്.ഐ. വി.വി.ശ്രീജേഷ്, കൂത്തുപറമ്പ് എസ്.ഐ. നിഷിത്ത് കെ.വി., പിണറായി എസ്.ഐ. എ.വി.ദിനേശ്, കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. പി.രാജേഷ്, പരിയാരം എസ്.ഐ. വി.ആർ.വിനീഷ്, ന്യൂമാഹി എസ്.ഐ. പി.കെ.സുമേഷ് എന്നിവരെ വയനാട്ടിലേക്ക് സ്ഥലം മാറ്റി.

എടക്കാട് എസ്.ഐ. മഹേഷ് കണ്ടമ്പേത്ത്, കുടിയാന്മല എസ്.ഐ. കെ.വി.ഉമേഷ്, കൂത്തുപറമ്പ് എസ്.‌ഐ. കെ.മുരളീധരൻ, മാലൂർ എസ്.ഐ. ടി.കെ.ഷീജു, കണ്ണൂർ ട്രാഫിക് എസ്.ഐ. രാജേഷ് മാരംഗലത്ത്, മുഴക്കുന്ന് എസ്.ഐ. പി.വിജേഷ്, തളിപ്പറമ്പ് എസ്.ഐ. കെ.ദിനേശൻ, തലശ്ശേരി എസ്.ഐ. എം.അനിൽ, കണ്ണപുരം എസ്.ഐ. മഹേഷ് കെ.നായർ, കണ്ണൂർ ടൗൺ എസ്.ഐ. ശ്രീജിത്ത്‌ കൊടേരി എന്നിവരെ കോഴിക്കോട് സിറ്റിയിലേക്കും സ്ഥലം മാറ്റി.

ആലക്കോട് എസ്.ഐ., ടി.സുനിൽകുമാർ, ചക്കരക്കല്ല് എസ്.ഐ. പി.ബാബുമോൻ, ചെറുപുഴ എസ്.ഐ. എൻ.എൻ.ബിജോയ്, കതിരൂർ എസ്.ഐ. സി.ഷാജു, കണ്ണവം എസ്.ഐ. കെ.വി.ഗണേശൻ, പയ്യന്നൂർ എസ്.ഐ. കെ.പി.ഷൈൻ, കേളകം എസ്.ഐ.അരുൺദാസ്, പഴയങ്ങാടി എസ്.ഐ. പി.എ.ബിനുമോഹൻ, പെരിങ്ങോം എസ്.ഐ. എം.സാജിത്, ശ്രീകണ്ഠപുരം എസ്.ഐ. സി.പ്രകാശൻ, വളപട്ടണം എസ്.ഐ സി.സി.ലതീഷ്, വനിതാ എസ്.എച്ച്.ഒ. സി.മല്ലിക, വുമൺസെൽ എസ്.ഐ.സുധ, ചൊക്ലി എസ്.ഐ. സഞ്ജയകുമാർ, ധർമടം എസ്.ഐ. കെ.ഷാജു എന്നിവരെ കോഴിക്കോട് റൂറലിലേക്കും മാറ്റി.

Content Highlights; lok sabha election, kannur SI transfer