ഇരിട്ടി: നഗരസഭാ കുടുംബശ്രീയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ കെട്ടിടനിർമാണ ജോലിയിൽ പരിശീലനവും പ്രായോഗിക പ്രവൃത്തിനൈപുണ്യവും നേടി നിർമിക്കുന്ന ആദ്യ വീട് പുന്നാട്ടൊരുങ്ങുന്നു. ഇരിട്ടി നഗരസഭാ കുടുംബശ്രീയാണ് തൊഴിൽമേഖലയിൽ വൈവിധ്യവത്‌കരണത്തിന്റെ മികവ് നേടുന്നത്. പുന്നാട്ടെ ശൈലജ രവീന്ദ്രന് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ നഗരസഭ മുഖേന അനുവദിച്ച പുതിയ വീടിന്റെ നിർമിതിക്കാണ് 25 സ്ത്രീകളുള്ള തൊഴിൽഗ്രൂപ്പ് പരിശീലനം നേടിയത്.

അസ്ഥിവാരംമുതൽ മേൽക്കൂര കോൺക്രീറ്റിങ്‌ പ്രവൃത്തിവരെ പൂർത്തിയാക്കിയ തൊഴിൽക്കൂട്ടായ്മയിലെ വനിതകൾ വീടിന്റെ മിനുക്കുപണികളിലേക്ക് നീങ്ങി. ഭാവിയിൽ ഈരംഗത്ത് താത്‌പര്യമുള്ള കൂടുതൽ വനിതകളെ രംഗത്തിറക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി.അശോകൻ അറിയിച്ചു. ശൈലജയുടെ വീടിന്റെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കി വീട്ടിന്റെ താക്കേൽ ഏൽപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീയെന്ന് ചെയർ പേഴ്‌സൺ ശ്രീജ പറഞ്ഞു.

Content Highlights; Kudumbasree members First house construction work on progress