പാപ്പിനിശ്ശേരി: ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രതിലോമ നിർദേശങ്ങൾ തള്ളിക്കളയണമെന്ന് പാപ്പിനിശ്ശേരിയിൽ സമാപിച്ച കെ.എസ്.ടി.എ. ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൗരത്വഭേദഗതി നിയമം പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക, മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ കാവലാളാവുക തുടങ്ങി പത്ത് പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

15 ഉപജില്ലകളിൽനിന്നായി 60 പേർ ചർച്ചകളിൽ പങ്കെടുത്തു. പ്രതിനിധിസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. കൃഷ്ണൻ, സെക്രട്ടറിമാരായ കെ.കെ.പ്രകാശൻ, കെ.ബദറുന്നീസ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബീന, എൻ.ടി.സുധീന്ദ്രൻ, കെ.റോജ, പി.വി.പ്രദീപൻ, സി.സി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളന സപ്ലിമെന്റ് പി.പി.ഷാജിർ പ്രകാശനം ചെയ്തു.

കെ.എൻ.ശ്രീകുമാർ, വി.പി.മോഹനൻ, ടി.കെ.ശങ്കരൻ, എ.വി.ജയചന്ദ്രൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.

ജില്ലാ ഭാരവാഹികളായി കെ.സി.സുധീർ (പ്രസി.), ഇ.കെ.വിനോദൻ, സി.ചന്ദ്രൻ, ടി.രജില, പി.അജിത (വൈ.പ്രസി.), വി.പി.മോഹനൻ (സെക്ര.), വി.പ്രസാദ്, ടി.വി.ഗണേശൻ, കെ.ശശീന്ദ്രൻ, കെ.ഗീത (ജോ.സെക്ര.), കെ.സി.മഹേഷ് (ട്രഷ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.