കൂത്തുപറമ്പ് : ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ താത്കാലികമായി പൂട്ടിയിടാൻ പോലീസ് നിർദേശം നൽകി. കൈതേരി പതിനൊന്നാം മൈലിന് സമീപം പ്രവർത്തിച്ച ഹോട്ടലിനെതിരെയാണ് നടപടി. പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത് കൂൾബാറിനായിരുന്നു. എന്നാൽ കഴിഞ്ഞദിവസം പഞ്ചായത്ത് അനുവദിച്ച സമയം കഴിഞ്ഞും ഹോട്ടലിൽ ഭക്ഷണം നൽകിയത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് എത്തി ഹോട്ടൽ അടപ്പിക്കുകയായിരുന്നു. തുടർന്ന് മാങ്ങാട്ടിടം പഞ്ചായത്തിന് പോലീസ് റിപ്പോർട്ട് നൽകി. ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചപ്പോഴാണ് ഹോട്ടലിന് ലൈസൻസില്ലാത്തത് ശ്രദ്ധയിൽപ്പെട്ടത്.