കൂത്തുപറമ്പ് : ശക്തമായ മഴയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണു. കോട്ടയം അങ്ങാടിയിലെ വി.ബി.അഷറഫിന്റെ മതിലിന്റെ ഒരുഭാഗമാണ് വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ തകർന്ന് റോഡിലേക്ക് വീണത്. ചെങ്കല്ല് കൊണ്ട് നിർമിച്ച മതിലിന്റെ ബാക്കിഭാഗവും അപകടാവസ്ഥയിലാണ്.