കൂത്തുപറമ്പ് : നഗരസഭയിലെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിലേക്ക് കൂത്തുപറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി 30 കിടക്ക, ബെഡ് ഷീറ്റ്, തലയണകൾ എന്നിവ നൽകി. നഗരസഭാ ചെയർമാൻ എം.സുകുമാരൻ, സെക്രട്ടറി കെ.കെ.സജിത്ത്കുമാർ എന്നിവർ പ്രസിഡൻറ് പി.സി.പോക്കു ഹാജിയിൽനിന്ന് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി എൻ.പി.പ്രകാശൻ,ട്രഷറർ എ.ടി. അബ്ദുൾ അസീസ്, കെ.ടി.നൗഷാദ്, ആർ.കെ.പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബാബു എന്നിവർ പങ്കെടുത്തു.

തലശ്ശേരി : നഗരസഭയുടെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിലേക്ക് എൻ.സി.പി. തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സ്റ്റീൽ പ്ലേറ്റും ഗ്ലാസും നൽകി. ഭാരവാഹികളായ കെ.സുരേശൻ, കെ.വിനയരാജ് എന്നിവർ നഗരസഭാ ചെയർമാൻ സി.കെ.രമേശന് കൈമാറി. പി.വി.രമേശൻ പങ്കെടുത്തു.

കതിരൂർ : പഞ്ചായത്തിലെ കോവിഡ് പ്രാഥമിക പരിചരണകേന്ദ്രത്തിലേക്ക് കതിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ബെഡ്ഷീറ്റ് നൽകി. പ്രസിഡന്റ് ഒ.ഹരിദാസനിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ. ഷാഹിന, വില്ലേജ് ഓഫീസർ രഞ്ജിത്ത് ചെറുവാരി, എ.വി.രാമദാസൻ, പി.ജിതേഷ്,വി.പി നിഷാന്ത്,പി അശോകദാസ് എന്നിവർ സന്നിഹിതരായിരുന്നു.

പാനൂർ : തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ എൻ.എ.എം. കോളേജിൽ ഒരുക്കിയ പരിചരണകേന്ദ്രത്തിലേക്ക് ലോക് താന്ത്രിക്ക് മഹിളാ ജനതാദളും ലീലാമ്മ ചാരിറ്റബ്ൾ സൊസൈറ്റിയും ചേർന്ന് 20 കിടക്കയും വിരിപ്പും തലയണയും നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുരേഷ് ബാബുവിന് ഉഷ രയരോത്ത് കൈമാറി. സമീർ പറമ്പത്ത്, എ.സി.ഷൈറീന, എ.സി.ഇസ്മായിൽ, വി കെ.ചന്ദ്രി, അനിത എന്നിവർ സംബന്ധിച്ചു.

പാനൂർ : പാനൂർ പി.ആർ.എം.എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന പരിചരണ കേന്ദ്രത്തിലേക്ക് പാനൂർ പി.ആർ. ചാരിറ്റബിൾ സോഷ്യൽ സർവീസ് സൊസൈറ്റി വാഷിങ് മെഷീൻ, ഹീറ്റർ, എന്നിവ നൽകി. കെ.പി.ദിവാകരന്റെ സ്മരണാർഥം ഇൻസിനറേറ്ററുംസംഭാവന നൽകി. മുൻ മന്ത്രിയും ട്രസ്റ്റ് ചെയർമാനുമായ കെ.പി.മോഹനനിൽനിന്ന് നഗരസഭാ ഉപാധ്യക്ഷ കെ.വി.റംല ഏറ്റുവാങ്ങി. കെ.കെ.സുധീർകുമാർ, പറമ്പത്ത് ഹരീന്ദ്രൻ, കെ.ഷമീജ, നിഷിത ചന്ദ്രൻ, പി.കെ.പ്രവീൺ, കെ.പി.പ്രശാന്ത് കുമാർ, ഇ.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.