കൂത്തുപറമ്പ് : സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മൂര്യാട്-നരവൂർറോഡ്,വയലുംഭാഗം-ചമ്മാൽ റോഡുകൾ പോലീസ് അടച്ചു. ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. നഗരസഭയിലെ ആമ്പിലാട്, മൂര്യാട് ചമ്മാൽ ഭാഗം, പന്യോറ ഭാഗങ്ങളിലാണ് നടപടി ശക്തമാക്കിയത്. ഈ ഭാഗങ്ങൾ കണ്ടെയ്‌ൻമെൻറ്്‌ ഏരിയയായി പ്രഖ്യാപിച്ചതോടെ റോഡുകളും അടച്ചിട്ടു.