കൂത്തുപറമ്പ് : കിണവക്കലിലെ ഫാസ്റ്റ്ഫുഡ് കട ഉടമയായ പന്യോറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മേഖലയിലെ റോഡുകൾ അടച്ചു.

ഇയാളുടെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. കിണവക്കലിലെ സ്ഥാപനത്തിൽ എത്തിയവരുടെ സമ്പർക്കപ്പട്ടികയും അധികൃതർ ശേഖരിച്ച് വരികയാണ്. പാലത്തുംങ്കര കള്ള് ഷാപ്പ് പരിസരത്ത് നിന്ന് ആമ്പിലാട് ഭാഗത്തേക്ക് പോകുന്ന റോഡ്, സഹദേവൻപീടിക- പന്നിയോറ റോഡ് എന്നിവയാണ് അടച്ചത്. 26-ാം വാർഡിൽ ഉൾപ്പെടുന്ന ഈ മേഖലയിൽ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

കൂത്തുപറമ്പ് എസ്.ഐ. പി.ബിജു, അഡീഷണൽ എസ്.ഐ.മാരായ അജിത്ത്‌കുമാർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകൾ അടച്ചത്. നേരത്തെ ഈ ഭാഗത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട റോഡ് കഴിഞ്ഞ ദിവസമാണ് തുറന്നത്.